പ്രതീകാത്മകചിത്രം | AFP
ബെംഗളൂരു: ഉറ അടക്കമുള്ള ഗര്‍ഭനിരോധന ഉപകരണങ്ങള്‍ വാങ്ങാനെത്തുന്ന പ്രായപൂര്‍ത്തി ആകാത്തവരെ ബോധവത്കരിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കര്‍ണ്ണാടക ഡ്രഗ് കണ്ട്രോള് ഡിപ്പാര്‍ട്മെന്റിന്റെ നിര്‍ദ്ദേശം. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെ വില്‍ക്കുന്നതിന് നിരോധനമുണ്ടാകില്ലെന്നും വകുപ്പ് അറിയിച്ചു. 18 വയസ്സ് പൂര്‍ത്തിയാവാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്നതിന് കര്‍ണ്ണാടകയില്‍ നിരോധനമേര്‍പ്പെടുത്തി എന്ന തരത്തിലുള്ള അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.
'ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി യാതൊരു ഉത്തരവും നേരത്തെ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. ഏതെങ്കിലും പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് കോണ്ടവും മറ്റ് ഗര്‍ഭനിരോധന ഉപകരണങ്ങളും വില്‍ക്കുന്നതിന് നിലവില്‍ നിരോധനമില്ല.'- കര്‍ണ്ണാടക ഡ്രഗ് കണ്ട്രോളര് അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ ബെംഗളൂരുവില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ നിന്ന് കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും സിഗരറ്റുകളും ലൈറ്ററുകളും കണ്ടെടുത്തിരുന്നു. പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറയടക്കം വാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയെന്ന അഭ്യൂഹം പ്രചരിച്ചത്. വിദ്യാര്‍ഥികള്‍ സ്കൂളില്‍ ഫോണുമായെത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ബാഗില്‍നിന്ന് ഗര്‍ഭനിരോധന ഗുളികകളടക്കം കണ്ടെത്തിയത്.
Content Highlights: Karnataka says no ban on sale condoms for minors but wants pharmacists to counsel them
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..