ബെംഗളൂരു: കോണ്‍ഗ്രസ് വിമതനും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ എം.ടി.ബി. നാഗരാജിന്റെ ആസ്തിയില്‍ 18 മാസത്തിനുള്ളില്‍ 185. 7 കോടിയുടെ വര്‍ധന. ഉപതിരഞ്ഞെടുപ്പില്‍ ഹൊസകോട്ടയില്‍നിന്ന് മത്സരിക്കുന്ന നാഗരാജിനും ഭാര്യ ശാന്തകുമാരിക്കും 1201.50 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വെളിപ്പെടുത്തിയത്.

പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്. 2018- ലെ തിരഞ്ഞെടുപ്പില്‍ വെളിപ്പെടുത്തിയ സ്വത്തില്‍നിന്ന് 15. 5 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. നാഗരാജിന്റെയും ഭാര്യയുടേയും ആസ്തിയില്‍ വര്‍ധനയുണ്ടായി. 48 കോടി രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്.

കോണ്‍ഗ്രസ്- ജെ.ഡി.എസ്. സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജി.ടി.ബി. നാഗരാജ് മറ്റ് വിമതരോടൊപ്പം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പി.യില്‍ ചേരുകയും ചെയ്തു. ഹൊസക്കോട്ടയില്‍ പത്രിക നല്‍കിയ നാഗരാജിനെതിരേ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശരത് ബച്ചഗൗഡ ജെ.ഡി.എസിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്.

Content Highlights: Karnataka Rebel MLA MTB Nagaraj's Fortune Grew by Rs 185 Crore in 18 Months