മുംബൈ: കര്‍ണാടകയില്‍ രാജിസമര്‍പ്പിച്ച കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരില്‍ പത്തുപേര്‍ മുംബൈയിലെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പത്ത് എം.എല്‍.എമാര്‍ മുംബൈയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍നിന്ന് കുറച്ച് സമയങ്ങള്‍ക്കകം തന്നെ എല്ലാവരും പുറത്തേക്കുപോയി. രാമലിംഗ റെഡ്ഡിയടക്കമുള്ള രാജിവച്ച മറ്റു എംഎല്‍എമാര്‍ ഇപ്പോഴും ബെംഗളൂരുവില്‍ തുടരുകയാണ്.
കര്‍ണാടകയിലെ കൂട്ടരാജിക്ക് പിന്നില്‍ തങ്ങളെല്ലെന്ന് ബി.ജെ.പി. ആവര്‍ത്തിക്കുമ്പോഴും രാജിവെച്ച എം.എല്‍.എമാരുടെ യാത്ര ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബി.ജെ.പി.യുടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എം.എല്‍.എമാരും മുംബൈയിലെത്തിയത്. ഇവര്‍ക്കൊപ്പം ബിജെപിയുടെ രണ്ട് എംഎല്‍എമാരും ഉണ്ടെന്നാണ് വിവരം. എന്നാല്‍ കര്‍ണാടകയിലെ നിലവിലെ സംഭവവികാസങ്ങളില്‍ തനിക്കോ ബി.ജെ.പിക്കോ പങ്കില്ലെന്നായിരുന്നു ബി.എസ്. യെദ്യൂരപ്പ നേരത്തെ പ്രതികരിച്ചത്.
ഡി.കെ.ശിവകുമാറിന്റേയും കെ.സി.വേണുഗോപാലിന്റേയും കോണ്‍ഗ്രസ് നേതാക്കള്‍ സമവായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എംഎല്‍എമാര്‍ കര്‍ണാടകം വിട്ടത്. ഇതിനിടെ, എം.എല്‍.എമാരുടെ കൂട്ടരാജിക്ക് പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. കര്‍ണാടകയിലെ നീക്കങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് യോഗത്തിനുശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: karnataka politics, 10 congress-jds mla's arrives in mumbai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..