കര്‍ണാടക ഗോവധ നിരോധന ബില്‍ പാസാക്കി


പ്രതീകാത്മകചിത്രം| Photo: PTI

ബെംഗളൂരു: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമസഭ. പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് വാക്കൗട്ട് നടത്തി. കര്‍ണാടക പ്രിവന്‍ഷന്‍ ഓഫ് സ്‌ളോട്ടര്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് കാറ്റില്‍ ബില്‍-2020 എന്ന പേരിലാണ് ബില്ല് അവതരിപ്പിച്ചത്. ബില്ല് കര്‍ണാടകയുടെ നിയമ നിര്‍മാണ കൗണ്‍സില്‍ പാസാക്കുകയും ഗവര്‍ണറുടെ അനുമതി ലഭിക്കുകയും ചെയ്യുന്നതോടെ നിയമമാകും.

പശുക്കള്‍, കിടാക്കള്‍, എരുമകള്‍ എന്നിവയുടെ കശാപ്പ് നിരോധിക്കുന്നതാണ് ബില്‍. 12 വയസ്സിനു മുകളില്‍ പ്രായമുള്ളതോ പ്രജനനത്തിന് ഉപയോഗിക്കാനാവത്തതോ ആയ കാളകള്‍, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യാം. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവ്, 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ പിഴ എന്നിവയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് പശുക്കളെ കൊല്ലുന്നത് പൂര്‍ണമായും നിരോധിക്കുക, പശുക്കടത്ത്, പശുക്കളെ ഉപദ്രവിക്കല്‍, പശു കശാപ്പ് തുടങ്ങിയവയ്ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതുമാണ് ബില്‍ എന്ന് ബി.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

ബില്ല് നിയസഭയില്‍ പാസായതായി കര്‍ണാടകയിലെ നിയമ-പാര്‍ലമെന്ററി കാര്യമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. പശുക്കളെയും കിടാക്കളെയും കൂടാതെ എരുമകളെയും അവയുടെ 12 വയസ്സിനു താഴെ പ്രായമുള്ള കിടാക്കളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നതാണ്.

നിയമം ലംഘിക്കുന്നവരുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുക, കാലികളെ സംരക്ഷിക്കാന്‍ ഗോശാലകള്‍ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ പോലീസിന് പരിശോധന നടത്താനുള്ള അധികാരം നല്‍കിയിട്ടുണ്ട്. കൂടാതെ കാലികളെ സംരക്ഷിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യും. സഭയില്‍ വലിയ ബഹളം നടന്നതിനാല്‍ ചര്‍ച്ചകളൊന്നും കൂടാതെയാണ് ബില്‍ പാസാക്കിയത്.

content highlights; karnataka passes anti cow slaughter bill

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented