-
ബെംഗളൂരു: വിമത നീക്കത്തിലൂടെ കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തി അധികാരത്തിലേറിയിട്ടും യെദ്യൂരപ്പയേയും വിടാതെ വിമതരുടെ സമ്മര്‍ദം. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരുകയും ഉപ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിസഭാ വികസനത്തില്‍ മന്ത്രിയാകുകയും ചെയ്ത രമേശ് ജര്ക്കിഹോളിയാണ് രാജി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
അത്തണി എംഎല്‍എ മഹേഷ് കുമത്തള്ളിയെ മന്ത്രിയാക്കിയില്ലെങ്കില്‍ രാജിവെക്കുമെന്നാണ് ജലവിഭവ മന്ത്രി കൂടിയായ ജര്‍ക്കിഹോളിയുടെ മുന്നറിയിപ്പ്. ജര്‍ക്കിഹോളിയും കുമത്തള്ളിയും അടക്കം 17 വിമതര്‍ ചേര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയത്. വിമതര്‍ക്കെല്ലാം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവസാന നിമിഷം കുമത്തള്ളി ഒഴിവാക്കപ്പെട്ടു.
'ചിലകാര്യങ്ങള്‍ പരസ്യമായി പറയാനാകില്ല. കുമത്തള്ളിയാണ് ബിജെപി സര്‍ക്കാര്‍ യാഥാര്‍ഥ്യമാകാന്‍ പ്രധാന കാരണക്കാരന്‍. അദ്ദേഹത്തിന് മികച്ച പദവി കിട്ടേണ്ടതാണ്. അദ്ദേഹത്തിനോട് മാത്രം അനീതി കാട്ടാന്‍ അനുവദിക്കില്ലെന്നും' ജര്‍ക്കിഹോളി ബെലഗാവിയില്‍ പറഞ്ഞു.
Content Highlights: We will not let injustice happen to him says Jarkiholi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..