.jpg?$p=6a12f4a&f=16x10&w=856&q=0.8)
മാസ് സെയിദീന് പാമ്പ് കടിയേൽക്കുന്നു | Photo: Screengrab frm twitter video/ twitter.com/susantananda3
ബെംഗളൂരു: മൂന്ന് മൂര്‍ഖന്‍ പാമ്പുകളെവെച്ച് അഭ്യാസം കാണിച്ച കര്‍ണാടക സ്വദേശിക്ക് പാമ്പുകടിയേറ്റു. സിര്‍സിയില്‍ നിന്നുള്ള പാമ്പ് പിടുത്തക്കാരനായ മാസ് സെയ്ദിനാണ് കടിയേറ്റത്. മൂന്ന് മൂര്‍ഖന്‍ പാമ്പുകളെയും അപകടകരമായ രീതിയിലാണ് ഇയാള്‍ കൈകാര്യം ചെയ്തത്. പാമ്പുകളുടെ മുന്നില്‍ ഇരുന്ന ഇയാള്‍ അവയുടെ വാലില്‍ പിടിച്ചുവലിക്കുകയും തന്റെ കൈകളും കാലുകളും ചലിപ്പിച്ച് അവയുടെ ശ്രദ്ധയാകര്‍ഷിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ഒരു പാമ്പ് കാലില്‍ കടിച്ചത്.
സംഭവത്തന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ സെയ്ദിനെ രൂക്ഷമായി വിമര്‍ശിച്ചു. അപകടകരമായ തീരിയിലാണ് ഇയാള്‍ മൂര്‍ഖന്‍ പാമ്പുകളെ കൈകാര്യം ചെയ്തതെന്നും അവയുടെ പ്രതികരണം ചിലപ്പോള്‍ മരണകാരണമായേക്കാമെന്നും അദ്ദേഹം കുറിച്ചു.
പാമ്പ് കടിച്ചതിനെ തുടര്‍ന്ന് സെയ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്നേക്ക് ബൈറ്റ് ഹീലിംഗ് ആന്‍ഡ് എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റും സ്ഥാപകയുമായ പ്രിയങ്ക കദം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സെയ്ദിന് 46 വൈല് ആന്റി വെനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. പാമ്പുകളെ വെച്ചുള്ള അപകടകരമായ വീഡിയോകള്‍ അടക്കം പോസ്റ്റ് ചെയ്യുന്ന ഒരു യൂടൂബ് ചാനല്‍ മാസ് സെയ്ദിനുണ്ട്.
Content Highlights: Karnataka Man's Stunt With 3 Cobras Ends Badly
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..