21 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി


കുട്ടികള്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കാനെന്ന പേരില്‍ സ്‌കൂളുകളിലെത്തിയാണ് ഇയാള്‍ കുട്ടികളെ കണ്ടെത്തിയിരുന്നത്. അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും വിശ്വാസം ആര്‍ജിച്ച ശേഷം, സഹായിക്കാനെന്ന വ്യാജേന കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയും ഉപദ്രവിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു.

ബെംഗളൂരു: അഞ്ച് വര്‍ഷത്തിനിടെ 20ല്‍ അധികം ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. ചന്ദ്ര കെ ഹെമ്മാദി എന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് 2013 മുതലുള്ള കാലത്ത് പ്രായപൂര്‍ത്തിയാകാത്ത 21 കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പ്രമുഖ കന്നഡ പത്രത്തിന്റെ ബൈന്ദൂരിലെ ലേഖകനാണ് ചന്ദ്ര. ഇയാള്‍ക്കെതിരെ പക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

കുട്ടികള്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കാനെന്ന പേരില്‍ സ്‌കൂളുകളിലെത്തിയാണ് ഇയാള്‍ കുട്ടികളെ കണ്ടെത്തിയിരുന്നത്. അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും വിശ്വാസം ആര്‍ജിച്ച ശേഷം, സഹായിക്കാനെന്ന വ്യാജേന കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയും ഉപദ്രവിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ അഞ്ച്, ആറ് ദിവസങ്ങള്‍ക്കിടയിലാണ് ഇയാള്‍ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് ബൈന്ദൂര്‍ പോലീസ് പറഞ്ഞു. ബൈന്ദൂര്‍, ഗംഗോലി, കൊല്ലൂര്‍, കുന്ദാപുര എന്നീ പോലീസ് സ്‌റ്റേഷനുകളിലായാണ് കേസുകളുള്ളത്. 21 കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

2013 മുതലുള്ള കേസുകളാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നതെങ്കിലും അതിനു മുന്‍പും കൂടുതല്‍ കുട്ടികള്‍ പീഡനത്തന് ഇയായിട്ടുണ്ടാകാന്‍ ഇടയുണ്ടെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ചന്ദ്രയെ ഡിസംബര്‍ 17 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Content Highlights: Karnataka Journalist Held for Sexually Abusing, Minor Boys, Sexual abuse

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented