ബെംഗളൂരു: പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മോദിക്കെതിരെ സര്‍ക്കാരിന്റെ വാഗ്ദാനലംഘനങ്ങള്‍ നിരത്തിയും റാഫേല്‍ കരാറിലെ അഴിമതിയും ഉന്നയിച്ച് നടത്തിയ പ്രസംഗം. പിന്നാലെ മോദിയെ ആലിംഗനം ചെയ്ത രാഹുലിനേയുമാണ് വെള്ളിയാഴ്ച രാഹുല്‍ കണ്ടത് എന്നാല്‍, പ്രസംഗത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ രാഹുലിന്റെ പ്രസംഗത്തിലുടനീളം കടന്നുവന്ന ഒരു വാക്കിന്റെ അര്‍ഥം തിരയുന്ന തിരക്കിലാണ് ജനങ്ങള്‍.
'ജൂംല സ്ട്രൈക്ക്' എന്ന വാക്കിന്റെ അര്‍ഥം തേടിയാണ് വെള്ളിയാഴ്ച കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ എത്തിയത്. ഇന്ത്യയിലെ യൂവാക്കള്‍ എല്ലാം മോദിയുടെ ജൂംല സ്ട്രൈക്കിന്റെ ഇരകളാണെന്നായിരുന്നു രാഹുലിന്റെ പ്രധാന കുറ്റപ്പെടുത്തല്‍. രാഹുല്‍ പരമാര്‍ശിച്ച ഈ വാക്കാണ് ഇന്ന് ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞു. ജൂംല സ്ട്രൈക്കിന് മൂന്നു തലങ്ങളുണ്ട്. 1. അമിതാവേശത്തിന്റേത്. 2.ഞെട്ടല്‍.3. എട്ട് മണിക്കൂര്‍ നീളുന്ന പ്രസംഗങ്ങള്‍-രാഹുല്‍ പറഞ്ഞു.
ഹിന്ദി/ ഉറുദു പ്രയോഗമാണ് ജൂംല. പാഴ്വാഗ്ദാനങ്ങള്‍ എന്ന് അര്‍ഥമുള്ള വാക്കിന്റെ സഹായത്തോടെയാണ് അദ്ദേഹം മോദിയെ വിമര്‍ശിച്ചത്. കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ വാക്കിന്റെ അര്‍ഥം തിരഞ്ഞത്. കര്‍ണാടകയ്ക്ക് പുറമെ, ഭൂരിഭാഗം തെക്കന്‍ സംസ്ഥാനങ്ങളും ഈ വാക്ക് തിരഞ്ഞിരുന്നു.
അവിശ്വാസം പ്രമേയം കൊണ്ടുവന്ന ജയദേവ് ഗല്ലയെ ഉദ്ധരിച്ചാണ് രാഹുല്‍ തുടങ്ങിയത്. നിങ്ങള്‍ മാത്രമല്ല മോദിയുടെ രാഷ്ട്രീയ ആയുധമായ ജൂംല സ്ട്രൈക്കിന്റെ ഇരയായിട്ടുള്ളതെന്ന് പറഞ്ഞാണ് രാഹുല്‍ തന്റെ പ്രസംഗം ആരംഭിച്ചത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..