
കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു. | Photo:ANI
ബെംഗളുരു: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി കർണാടക മുഖ്യമന്ത്രി സി.എം. ബൊമ്മെ. ശനി, ഞായർ ദിവസങ്ങളിലാണ് ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന് പുറമേ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ രാത്രി ഒമ്പതുമുതൽ രാത്രികാല കർഫ്യൂവും പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഡോ.ദേവി ഷെട്ടി, ഡോ.മഞ്ജുനാഥ്, ഡോ.രവി, ഡോ.സുദർശൻ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. രണ്ടുഘട്ടമായി സ്കൂളുകൾ തുറക്കാനാണ് തീരുമാനം. 9-12 ക്ലാസുകള്‍ ഓഗസ്റ്റ് 23ന് തുറക്കും. ഒരാഴ്ച മൂന്നുദിവസം വീതം ഒരു ബാച്ചിന് എന്ന രീതിയിൽ വിദ്യാര്‍ഥികളെ രണ്ടുബാച്ചായി തിരിച്ചിട്ടായിരിക്കും സ്കൂളുകളുടെ പ്രവർത്തനം.
കോവിഡ് മൂന്നാംതരംഗത്തെ മുന്നിൽ കണ്ട് എത്രയും വേഗം കോവിഡ് ടാക്സ് ഫോഴ്സിന് രൂപം നൽകുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.
Content Highlights:Karnataka imposes weekend Curfew in districts bordering Kerala and Maharashtra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..