ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി: ഹർജി വിശാല ബെഞ്ചിന്


Representative image | Photo: ANI

ന്യൂഡല്‍ഹി: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി. ജസ്റ്റിസ് സുധാംശു ധൂലിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോള്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിക്കെതിരായ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചത്. ഇതോടെ ഹർജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു.

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില്‍ ഭിന്നവിധി പ്രഖ്യാപിച്ചത്. കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.



കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് നിരോധനം അനുവദിക്കുന്നുവെന്നും ഹിജാബ് ധരിക്കല്‍ ഇസ്ലാമില്‍ നിര്‍ബന്ധമായ കാര്യമുള്ള കാര്യമല്ലെന്നും ജസ്റ്റിസ് ഗുപ്ത വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. ഇതിനോട് വിയോജിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജസ്റ്റിസ് ധൂലിയ പറഞ്ഞു. കർണാടക ഹൈക്കോടതിയുടെ വിധി റദ്ദാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Karnataka Hijab Ban, Split Verdict By Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented