ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമപരമല്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് കേസ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. 

അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഇന്ന് വാദം തുടരും. നേരത്തെ നവംബര്‍ 18ന് കേസ് പരിഗണിച്ചിരുന്നെങ്കിലും തുടര്‍വാദം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മൂന്ന് മണിയോടെ കേസ് പരിഗണിക്കും. ബിനീഷിന്റെ വാദമാണ് ഇന്നും തുടരുക. 

അതേസമയം ബിനീഷിനെതിരേ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നാണ് സൂചന. കേസില്‍ ലത്തീഫിനെയും അനന്ത പത്മനാഭനെയും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളും ഇ.ഡി ഇന്ന് കോടതിയെ അറിയിച്ചേക്കും.

content highlights: drug case, karnataka high court rejected bineeshs plea