ബെംഗളൂരു: കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 

ബംഗളുരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് മന്ത്രി ഇപ്പോഴുള്ളത്. രോഗമുക്തി നേടി ഉടന്‍ കര്‍മനിരതനാകാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. 

യെദ്യൂരപ്പ മന്ത്രിസഭയില്‍ കോവിഡ് ബാധിതനാകുന്ന ആറാമത്തെയാളാണ് ശ്രീരാമലു.

Content Highlights: Karnataka health minister B Sriramulu tests covid-19 positive