അഴിമതിക്കേസില്‍ യെദ്യൂരപ്പയും മകനും ഉള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ണ്ണാടക ഹൈക്കോടതി നോട്ടീസ്


ബി.എസ്. യെദ്യൂരപ്പ | Photo: PTI

ബെംഗളൂരു: ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിക്കേസില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മകന്‍ ബി.വൈ. വിജയേന്ദ്ര എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ണ്ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ഈമാസം 17ന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടണ് നോട്ടീസ്.

ബി.എസ്. യെദ്യൂരപ്പ, മുന്‍ മന്ത്രി എസ്.ടി. സോമശേഖരന്‍ എന്നിവര്‍ അടക്കമുള്ളവരെ വിചാരണ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ടി.ജെ. എബ്രഹാം നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസുകള്‍ നല്‍കിയത്.

ബാംഗ്ലൂര്‍ വികസന അതോറിറ്റിയുടെ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതി പുനരാരംഭിക്കുന്നതിനായി യെദ്യൂരപ്പയും മകനും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ കരാറുകാരനില്‍ നിന്ന് കോഴവാങ്ങിയതായി ടി.ജെ. എബ്രഹാം ആരോപിച്ചു. 2020 ല്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസും കര്‍ണാടക നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.

അഴിമതിയില്‍ യെദ്യൂരപ്പയുടെ മകന്‍, മരുമകന്‍, ചെറുമകന്‍ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ നേരിട്ടുള്ള ഇടപെടലുണ്ടെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. അഴിമതി നിരോധന നിയമവും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവും പ്രകാരം ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented