ബെംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതും സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും വിലക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ജീവനക്കാര്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതിനും വിലക്കുണ്ട്. ഒക്ടോബര്‍ 27ന് ആണ് ഇതു സംബന്ധിച്ച കരട് പുറത്തിറങ്ങിയത്.
ഇതു പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ സിനിമ, ടെലിവിഷന്‍ സീരിയലുകള്‍ എന്നിവയില്‍ അഭിനയിക്കുന്നതിന് വിലക്കുണ്ടാകും. പുസ്തകം പ്രസിദ്ധീകരിക്കാനും പാടില്ല. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ മറ്റേതൊരു സംസ്ഥാന സര്‍ക്കാരുകളുടെയോ നയങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്നും നിയമത്തിന്റെ കരടില്‍ പറയുന്നു.
പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് (ഡിപിഎആര്‍) ആണ് കരട് തയ്യാറാക്കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം പുസ്തകം എഴുതുന്നതിനും അഭിനയിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ നിശ്ചിത അധികാരികളില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. റേഡിയോ, ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികള്‍ സ്പോണ്സര് ചെയ്യുന്നതിനും ഉത്തരവ് പ്രകാരം ജീവനക്കാര്‍ക്ക് വിലക്കുണ്ട്.
ലഹരിപാനീയങ്ങള്‍, മറ്റു ലഹരിവസ്തുക്കള്‍ തുടങ്ങിയവ ജോലി സമയത്തോ പൊതു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാടില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തരുതെന്നും നിയമത്തില്‍ പറയുന്നു. കൂടാതെ, സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേക്ഷമായോ പരോക്ഷമായോ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിരോധിച്ചിട്ടുണ്ട്.
Content Highlights: Karnataka govt prohibits its employees to act in movies, TV serials, writing books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..