ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന് സൂചന. ബെംഗളൂരു കലാപത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ എന്നീ സംഘടനകളെയാണ് നിരോധിക്കാനൊരുങ്ങുന്നതെന്നാണ് സൂചന.
ഓഗസ്റ്റ് 20 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. സംസ്ഥാന പഞ്ചായത്ത് രാജ്- ഗ്രാമവികസന വകുപ്പ് മന്ത്രി കെ.എസ്. ഈശ്വരപ്പയാണ് ഇക്കാര്യം പറഞ്ഞത്.
ഓഗസ്റ്റ് 11 ന് നടന്ന കലാപത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ നിരവധി ആളുകള്‍ അറസ്റ്റിലായിരുന്നു. കലാപത്തിന് പ്രേരിപ്പിച്ചതിനാണ് അറസ്റ്റ് ഉണ്ടായത്.
രണ്ട് സംഘടനകളെയും നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് വിവിധ മേഖലകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.
ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍, റവന്യു മന്ത്രി ആര്‍. അശോക എന്നിവരും നിരോധനം സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്.
Content highlights: Karnataka Govt May Soon Ban SDPI, PFI for Alleged Role in Bengaluru Riots: Karnataka Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..