-
ബെംഗളൂരു: കര്‍ണാടകയില്‍ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. പ്രീ എല്‍കെജി മുതല്‍ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം വേണ്ടെന്നുവെച്ചത്.
ഏഴാം ക്ലാസ് വരെ ഓണ്‍ലൈന്‍ പഠനം നിര്‍ത്തിവെക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശമുണ്ടായെന്നും നിലവില്‍ അഞ്ചാംക്ലാസ് വരെ മാത്രമായിരിക്കും ഓണ്‍ലൈന്‍ പഠനം നിര്‍ത്തിവെക്കുകയെന്നും കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ വ്യക്തമാക്കി.
മുന്‍പ് റെക്കോര്‍ഡ് ചെയ്ത ക്ലാസുകള്‍ കുട്ടികള്‍ക്ക് കാണാം. ഓണ്‍ലൈന്‍ പഠനത്തിന് സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ സൗകര്യം ഇല്ലാതായതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്. ഡി ഡി ചന്ദന വഴി ക്ലാസുകള്‍ നല്‍കുന്നതിനെ കുറിച്ചു ആലോചിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Karnataka govt decides to not have online classes for students till seventh grade
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..