ബെംഗളൂരു: ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ പ്രശസ്തര്‍ ജന്മദിനമാഘോഷിക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളുടെ മനസികവളര്‍ച്ചയെ പ്രതികൂലമായി ഇത് ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

ശിശു സംരക്ഷണ സമിതി ഇത് സംബന്ധിച്ച ഉത്തരവിറക്കി. സിനിമ താരങ്ങള്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവരായിരുന്നു ജന്മദിനത്തിന് കേക്കു മുറിക്കാന്‍ പതിവായി ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിയിരുന്നത്.

തെരുവില്‍ ഉപേക്ഷിക്കപെട്ടവരും ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരുമായ  കുട്ടികള്‍, ബാലവേല, ബാലവിവാഹം എന്നീ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ തുടങ്ങിയവരാണ് ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നത്.

content highlights: Karnataka Government bans celebrity birthday celebrations at child care centers