
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
ബെംഗളൂരു: വാഹനം വാങ്ങാന്‍ പണമുണ്ടോ എന്ന് പരിഹസിച്ച മഹീന്ദ്ര ഷോറൂം സെയില്സ്മാന് മുന്നില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പത്ത് ലക്ഷം രൂപയെത്തിച്ച് 'പവര്‍' കാണിച്ച് കര്‍ഷകന്റെ മധുരപ്രതികാരം. കര്‍ണാടകയിലെ തുമക്കുരുവിലെ മഹീന്ദ്ര ഷോറൂമിലാണ് സിനിമാ സൈറ്റിലുള്ള നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
വെള്ളിയാഴ്ച ബൊലേറോ പിക്കപ്പ് ട്രക്ക് വാങ്ങാനായാണ് കര്‍ഷകനായ കെംപെഗൗഡ കടയിലെത്തിയത്. പത്ത് ലക്ഷമാണ് വാഹനത്തിന്റെ വില. എന്നാല്‍ പത്ത് രൂപ പോലും കെംപെഗൗഡയുടെ കീശയിലുണ്ടാവാനിടയില്ലെന്നും ഷോറൂമില്‍ നിന്ന് ഇറങ്ങിപ്പോവണമെന്നും സെയില്സ്മാന് ആവശ്യപ്പെട്ടു.
തന്റെ വേഷവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് സെയില്സ്മാന് ഇത്തരത്തില്‍ പെരുമാറിയതെന്നാണ് കെംപെഗൗഡ ആരോപിക്കുന്നത്. തുടര്‍ന്ന് സെയില്‍സ്മാനും കെംപെഗൗഡയും തമ്മില്‍ വാക്കേറ്റമുണ്ടായി. പണം കൊണ്ടുവന്നാല്‍ വാഹനം ഡെലിവറി ചെയ്യാല്‍ നിങ്ങള്‍ പറ്റുമോ എന്ന് കെംപെഗൗഡ സെയില്‍സ്മാനെ വെല്ലുവിളിച്ചു. വെറും ഒരു മണിക്കൂറിനുള്ളില്‍ പണം സംഘടിപ്പിച്ച് ഷോറൂമിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഉടന്‍ വാഹനം കെപെഗൗഡയ്ക്ക് കൈമാറാന്‍ ഷോറൂമിനായില്ല. ഒരാഴ്ചയ്ക്കുള്ളില്‍ വാഹനം കൈമാറാമെന്നാണ് ഷോറൂം കെംപെഗൗഡയെ അറിയിച്ചത്.
നടന്ന സംഭവങ്ങളില്‍ ഷോറൂം അധികൃതരും സെയില്‍സ്മാനും കെപെഗൗഡയോട് ക്ഷമ ചോദിച്ചെങ്കിലും അതേ ഷോറൂമില്‍ നിന്ന് ഇനി താന്‍ വാഹനം വാങ്ങില്ലെന്നാണ് കെപെഗൗഡ തീരുമാനിച്ചത്. ആരോടും ഈ രീതിയില്‍ പെരുമാറരുതെന്നും ഷോറും ജീവനക്കാര്‍ക്ക് അദ്ദേഹം മുന്നറിയിപ്പും നല്കി. ഷോറൂമിലെ സംഭവങ്ങളും വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്വിറ്റില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി പേര് ആനന്ദ് മഹീന്ദ്രയെ പരാമര്‍ശിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..