കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി കര്‍ണാടക; 13 ജില്ലകളില്‍ ലോക്ഡൗണ്‍ തുടരും


Representative image | Photo: PTI

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ. സംസ്ഥാനത്തെ എല്ലാ കടകളും വൈകീട്ട് അഞ്ചു മണി വരെ തുറന്നുപ്രവർത്തിക്കാം. ഹോട്ടലുകളിൽ 50 ശതമാനം സീറ്റുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകി.

അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന 13 ജില്ലകളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. വൈകീട്ട് ഏഴ് മുതൽ രാവിലെ അഞ്ചു വരെ ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ സംസ്ഥാനത്തുടനീളം തുടരും.

ബിഎംടിസി/മെട്രോ 50 ശതമാനം യാത്രക്കാരെ പ്രവേശിപ്പിച്ച് സർവീസ് നടത്താം. ഔട്ട്ഡോർ ഷൂട്ടിങ്ങുകൾക്ക് അനുമതിയുണ്ട്. കാണികൾ ഇല്ലാതെ ഔട്ട്ഡോർ സ്പോർട്സ് ഇനങ്ങളും നടത്താം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ലോഡ്ജ്, റെസ്റ്റോറന്റ്, വ്യായാമ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

50 ശതമാനം ജീവനക്കാരോടെ സ്വകാര്യ കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. അതേസമയം സിനിമ തീയേറ്റർ, നീന്തൽകുളം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും.

content highlights:Karnataka extends Covid lockdown in 13 districts, eases curbs in other parts

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Saji Cheriyan

2 min

പറഞ്ഞു കുടുങ്ങി; ഒടുവില്‍ പോംവഴിയില്ലാതെ രാജി

Jul 6, 2022

Most Commented