ബെംഗളൂരു: കര്‍ണാടകയില്‍ രാജിവെച്ച ഭരണകക്ഷി എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നു. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിമത കോണ്‍ഗ്രസ് എം.എല്‍.എ. രാമലിംഗ റെഡ്ഡിയുമായി രഹസ്യകേന്ദ്രത്തില്‍ ചര്‍ച്ച നടത്തി. രാജിയില്‍നിന്ന് പിന്മാറണമെന്ന് കുമാരസ്വാമി രാമലിംഗ റെഡ്ഡിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ നേതൃത്വം വാഗ്ദാനം ചെയ്ത മന്ത്രിപദം വേണ്ടെന്നാണ് വിമത എം.എല്‍.എമാരുടെ നിലപാട്. ഇതോടെ രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദവും മറ്റുള്ളവര്‍ക്ക് മന്ത്രിപദവും നല്‍കിയുള്ള പ്രശ്നപരിഹാരം പ്രതിസന്ധിയിലായിരിക്കുകയാണ്.
അതിനിടെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഉപമുഖ്യമന്ത്രി പദം രാജിവെയ്ക്കുമെന്ന് ജി. പരമേശ്വര അറിയിച്ചു. ഹൈക്കമാന്‍ഡ് നിര്ദേശമനുസരിക്കുമെന്നും എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ജി. പരമേശ്വരയുടെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മന്ത്രിമാരുടെയും യോഗം ചേരുന്നുണ്ട്. ഈ യോഗത്തിനുശേഷം ഉപമുഖ്യമന്ത്രിയായ ജി. പരമേശ്വരയും മന്ത്രിമാരും രാജിപ്രഖ്യാപിക്കുമെന്നാണ് സൂചന. രാജിപ്രഖ്യാപനത്തിന് പിന്നാലെ വിമത എം.എല്‍.എമാര്‍ തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ പ്രതീക്ഷ.
Content Highlights: karnataka crisis; hd kumaraswamy holds meeting with ramalinga reddy
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..