
Photo - PTI
ബെംഗളൂരു: കര്‍ണാടകത്തിലെ കോവിഡ് സ്ഥിതിഗതികള്‍ വഷളാകുന്നുവെന്ന് സൂചന. 918 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബെംഗളുരുവില്‍ മാത്രം 596 പേര്‍ക്ക് കോവിഡ് ബാധ കണ്ടെത്തി. ഇതോടെ ബെംഗളുരുവില്‍ മാത്രം ചികിത്സയില്‍ കഴിയുന്നവര്‍ 1,913 ആയി. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്കാര്, ബസ് ജീവനക്കാര്‍ തുടങ്ങിയവരിലൊക്കെ കോവിഡ് ബാധ കണ്ടെത്തുകയാണ്. 7500 കോവിഡ് പരിശോധനകള്‍ ബെംഗളുരുവില്‍ നടത്താന്‍ തുടങ്ങി ആദ്യ ഫലമാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.
ബെംഗളുരു ഒഴിച്ചുളള മറ്റു ജില്ലകളില്‍ 50ല്‍ താഴെയാണ് പുതിയ കോവിഡ് രോഗികളുടെ എണ്ണം. ബെംഗളുരുവില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 11 കോവിഡ് മരണങ്ങള് ഇന്ന് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ മരണ സംഖ്യ 191 ആയി. ഇന്ന് 371 പേര് രോഗമുക്തി നേടി. നിലവില്‍ 4,441 പേരാണ് ചികിത്സ തുടരുന്നത്. 12,547 കോവിഡ് പരിശോധനകള്‍ ഇന്ന് നെഗറ്റീവ് ആയി. 13,577 പുതിയ സാമ്പിളുകള്‍ ഇന്ന് ശേഖരിച്ചു. വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
അതിനിടെ, കര്‍ണാടകയില്‍ 'ഞായറാഴ്ച ലോക്ക് ഡൗണ്‍' പുനഃസ്ഥാപിച്ചു. ജൂലായ് അഞ്ച് മുതല്‍ എല്ലാ ഞായറാഴ്ചയും ലോക്ഡൗണ്‍ നടപ്പിലാക്കും. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ളവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. രാത്രി കര്‍ഫ്യു എട്ടു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാക്കി.
Content Highlights: Karnataka COVID 19 Bengaluru
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..