ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ഔദ്യോഗിക വസതിയില്‍വെച്ച് ഉന്നതതല യോഗം വിളിച്ചതിനു തൊട്ടു പിന്നാലെയാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നത്.

അദ്ദേഹത്തിന് രണ്ട് ദിവസമായി പനി ഉണ്ടായിരുന്നു. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് മണിപ്പാല്‍ ആശുപത്രിയിലേയ്ക്ക് മാറ്റും.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും യെദ്യൂരപ്പക്ക് കോവിഡ് ബാധിച്ചിരുന്നു.

Content Highlights: Karnataka CM Yediyurappa tests positive for Covid-19