സിദ്ധരാമയ്യ
ബെംഗളൂരു: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളില്‍ ഇരുപത് സീറ്റുകളിലെങ്കിലും വിജയിക്കണമെന്ന് മന്ത്രിമാര്‍ക്ക് ടാര്‍ഗറ്റ് നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ സര്‍ക്കാര്‍ 24 പുതിയ മന്ത്രിമാരുള്‍പ്പടെ 34 അംഗ മന്ത്രിസഭ രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നല്‍കുന്ന ഉപഹാരമാകും വിജയിക്കുന്ന ഈ സീറ്റുകളെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ലോക്‌സഭാ സീറ്റെന്ന വിജയലക്ഷ്യം മുന്‍നിര്‍ത്തിയാകണം സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും സിദ്ധരാമയ്യ മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി. 'ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ കഠിനമായി പരിശ്രമിക്കണം. മുന്‍പ് സംഭവിച്ച തെറ്റുകള്‍ ഇത്തവണ ആവര്‍ത്തിക്കരുത്. എല്ലാവരും സജീവപ്രവര്‍ത്തനം തന്നെ നടത്തണം. ജനങ്ങളെ കേട്ട് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഇത്രയും മഹത്തരമായ വിജയത്തിലൂടെ വലിയ ഉത്തരവാദിത്വമാണ് ജനങ്ങള്‍ നമ്മളെ ഏല്‍പ്പിച്ചത്.'- സിദ്ധരാമയ്യ പറഞ്ഞു.
ജനങ്ങള്‍ക്കിടയിലെ സജീവമായ പ്രവര്‍ത്തനത്തിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയം നേടിയെടുക്കണമെന്നും സിദ്ധരാമയ്യ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.
Content Highlights: karnataka cm siddaramaiah gives ministers target to win 20 seats in lok sabha election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..