ബസവരാജ് ബൊമ്മെ | Photo: ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പുതുതായി ടാര്‍ ചെയ്ത റോഡ് തകര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസിനോടാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബെംഗളൂരുവിലെ ജ്ഞാന ഭാരതി റോഡ് ആണ് ടാര്‍ ചെയ്തതിനു പിന്നാലെ തകര്‍ന്നത്. ബി.ആര് അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് കാമ്പസ് ഉദ്ഘാടനത്തിനായി തിങ്കളാഴ്ച മോദി ഈ റോഡിലൂടെ യാത്രചെയ്തിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ചയാണ് റോഡ് തകര്‍ന്നത്.
വിഷയത്തില്‍ അന്വേഷണം നടത്താനും ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ സ്ഥാപിച്ച ഒരു ജലവിതരണ ശൃംഖലയുടെ പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നതെന്ന് ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്യുകയും ചെയ്തു.
Content Highlights: Karnataka CM orders probe as newly-laid road caves in a day after PM Narendra Modi’s visit
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..