സോണിയയേയും രാഹുലിനേയും 'വ്യാജ ഗാന്ധി'മാരെന്ന് വിശേഷിപ്പിച്ച്‌ ബൊമ്മെ; തിരിച്ചടിച്ച് കോൺഗ്രസ്


ബിജെപിയിലെ ഡസൻ കണക്കിനാളുകളാണ് ഇപ്പോൾ ജാമ്യത്തിലുള്ളതെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) നേതാവ് ഡി.കെ. ശിവകുമാർ പരിഹസിച്ചു.

ബസവരാജ് ബൊമ്മെയും ഡികെ ശിവകുമാറും (ഫയൽ ഫോട്ടോ) | Photo: PTI

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും 'വ്യാജ ഗാന്ധി'മാർ എന്ന് വിളിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. ഗാന്ധി ജയന്തി ദിനത്തിൽ എന്തിനാണ് വ്യാജ ഗാന്ധിമാരെക്കുറിച്ച് ഞാൻ സംസാരിക്കണം എന്നായിരുന്നു ബൊമ്മെ പറഞ്ഞത്.

"ഇന്ന് ഗാന്ധിജയന്തി ദിനമാണ്. എന്തിനാണ് വ്യാജ ഗാന്ധിമാരെക്കുറിച്ച് ഞാൻ സംസാരിക്കുന്നത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ഡി.കെ. ശിവകുമാർ തുടങ്ങി കോൺഗ്രസ് പാർട്ടി മുഴുവനായും ഇപ്പോൾ ജാമ്യത്തിലാണ്" ബൊമ്മെ പറഞ്ഞു. കർണാടക കോൺഗ്രസിന്റെ എ.ടി.എം. ആയിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം നിലവിൽ അങ്ങനെ അല്ലെന്നും കൂട്ടിച്ചേർത്തു.



അതേസമയം വ്യാജ ഗാന്ധി പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപിയിലെ ഡസൻ കണക്കിനാളുകളാണ് ഇപ്പോൾ ജാമ്യത്തിലുള്ളതെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷന്‍ ഡി.കെ. ശിവകുമാർ പരിഹസിച്ചു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ജാമ്യത്തിലാണ്. ബിജെപിയിലെ ഡസൻ കണക്കിനാളുകളാണ് ജാമ്യത്തിലുള്ളത്. യെദ്യൂരപ്പയ്ക്കെതിരെ കേസുകളൊന്നും തന്നെ ഇല്ലേ? ബൊമ്മെ എനിക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരപ്പന അഗ്രഹാഗ ജയിലിലേക്ക് എന്നെ അയക്കാൻ അദ്ദേഹത്തെ അനുവദിക്കൂ, ഞാൻ കുറച്ച് വിശ്രമിക്കട്ടെ. ശിവകുമാർ പറഞ്ഞു.

Content Highlights: Karnataka CM Basavaraj Bommai calls Sonia, Rahul 'fake Gandhis'


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented