കൈക്കൂലിക്കേസില്‍ കര്‍ണാടക എംഎല്‍എ അറസ്റ്റില്‍; തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിരോധത്തിലായി ബിജെപി


1 min read
Read later
Print
Share

വിരുപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മാദല്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസിന്റെ പിടിയിലായിരുന്നു

പിടിച്ചെടുത്ത പണം, വിരുപാക്ഷപ്പ

ബെംഗളൂരു: കൈക്കൂലിക്കേസില്‍ ഒന്നാം പ്രതിയായ കര്‍ണാടക ബി.ജെ.പി. എം.എല്‍.എ. മാദല്‍ വിരുപാക്ഷപ്പ അറസ്റ്റില്‍. കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് ഏഴിന് വിരൂപാക്ഷപ്പയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

വിരുപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മാദല്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസിന്റെ പിടിയിലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ റെയ്ഡില്‍ എട്ടുകോടി രൂപയിലധികം ലോകായുക്ത കണ്ടെത്തിയിരുന്നു. കേസില്‍ വിരുപാക്ഷപ്പ ഒന്നാം പ്രതിയും മകന്‍ രണ്ടാംപ്രതിയുമാണ്.

കേസില്‍ ആരോപണമുയര്‍ന്നതോടെ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ സ്ഥാനം വിരുപാക്ഷപ്പ രാജിവെച്ചിരുന്നു. വിരുപാക്ഷപ്പയ്ക്ക് വേണ്ടി മകന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ബെംഗളൂരു ക്രസന്റ് റോഡിലുള്ള വിരുപാക്ഷപ്പയുടെ ഓഫീസില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് മാദലിനെ അറസ്റ്റ് ചെയ്തത്.

സോപ്പ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യാനുള്ള ടെന്‍ഡര്‍ ലഭിക്കാനായി കൈക്കൂലി ചോദിച്ചുവെന്നായിരുന്നു പരാതി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ എം.എല്‍.എയ്ക്ക് നേരെ ഉയര്‍ന്ന ആരോപണം ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.

Content Highlights: Karnataka BJP MLA Madal Virupakshappa Arrested In Bribery Case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
CONGRESS

2 min

'പൈലറ്റും ഗഹലോത്തും ഒന്നിച്ച് നില്‍ക്കും; ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും'

May 29, 2023


2000

1 min

ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍

May 29, 2023


wrestlers protest

2 min

ഗുസ്തി താരങ്ങളുടെ സമരപ്പന്തല്‍ പൊളിച്ചു; അഹങ്കാരിയായ രാജാവ് അടിച്ചമര്‍ത്തല്‍ തുടങ്ങിയെന്ന്‌ രാഹുല്‍

May 28, 2023

Most Commented