കോവിഡ് : ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ച് കര്‍ണാടകയും


പ്രതീകാത്മക ചിത്രം | photo: PTI

ബെംഗളൂരു: ദീപാവലി ഉത്സവവേളയില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വായു മലിനീകരണം തടയാനാണ് പടക്കങ്ങളുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി.

പടക്കങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുമെന്നും ഇത് കോവിഡ് രോഗികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

കോവിഡിന്റെയും ശൈത്യകാലത്തിന്റെയും പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹി, രാജസ്ഥാന്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഹരിയാണയിലും പടക്കങ്ങളുടെ ഉപയോഗം ഭാഗികമായി നിരോധിച്ചിട്ടുണ്ട്. ദീപാവലിക്ക് ജനങ്ങള്‍ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്‌.

content highlights: Karnataka Bans Firecrackers During Diwali, BS Yediyurappa Cites Covid

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented