പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നു. ഫോട്ടോ: മാതൃഭൂമി.
കൊച്ചി: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരായ ജനവിധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഈ ജനവിധി കര്‍ണാടകത്തിന്റെ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാവില്ലെന്നും വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും നേതൃത്വത്തില്‍ സര്‍വസന്നാഹങ്ങളോടെ പോരാടിയിട്ടും വന്‍വിജയമാണ് കോണ്‍ഗ്രസ് നേടിയെടുത്തത്. വര്‍ഗീയതയ്ക്കും വിദ്വേഷത്തിനുമെതിരെ പോരാട്ടം നടത്തിയതിനും ചോദ്യങ്ങള്‍ ചോദിച്ചതിന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനും ജയിലില്‍ അടയ്ക്കാനും ശ്രമിച്ചതിനെതിരായ ജനവികാരം കൂടിയാണിതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
.jpg?$p=df86e43&&q=0.8)
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതോടെ കൊച്ചിയില്‍ വലിയ വിജയാഘോഷമാണ് നടന്നത്. ഡിസിസിയുടെ നേതൃത്വത്തില്‍ എംജി റോഡില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും ആഹ്ലാദപ്രകടനം നടത്തി. ഷാഫി പറമ്പില്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
Content Highlights: Karnataka assembly election congress satheeshan Rahul Gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..