Representational Image| Photo: PTI
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ 10,776 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,76,506 ആയി. 24 മണിക്കൂറിനിടെ 76 പേര് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെ സംസ്ഥാനത്ത് കോവിഡ് മരണം 4,276 ആയി. ഇന്ന് 12,334 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,70,163 ആയി. 1,02,067 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 9,280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 116 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,79,486 ആയി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ 6,170 പേര് മരിച്ചു. 2,74,196 പേരാണ് ഇതുവരെ രോഗമുക്തരായത്. 99,101 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
തമിഴ്നാട്ടില്‍ 5,976 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 79 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,51,827 ആയി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 7,687 ആയി. ഇന്ന് 6,334 പേര് രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,92,507 ആയി. 51,633 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Highlights: Karnataka , Andhra Pradesh and Tamil Nadu covid 19 updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..