ന്യൂഡല്‍ഹി: വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനം കുറഞ്ഞതിലൂടെ 4 മുതല്‍ 4.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്  രാജ്യത്തിനുണ്ടായതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി ഇടിഞ്ഞതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂവെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇതുവഴി പണക്കാരെല്ലാം അവരുടെ കള്ളപ്പണം മാറ്റിയെടുത്തു. കള്ളപ്പണത്തിന്റെ 99.68 ശതമാനവും മാറ്റിയെടുത്തു. ബഹുഭൂരിപക്ഷം ആളുകളും പ്രതിമാസം 10,000 രൂപ വരുമാനമുള്ളവരാണ്. അതൊന്നും കള്ളപ്പണമല്ല. അവരൊക്കെ നിയമാനുസൃതം സമ്പാദിച്ച പണം സര്‍ക്കാര്‍ നിശ്ചലമാക്കി.

 തൊഴില്‍ മേഖല തകര്‍ത്തു, തൊഴിലാളികളുടെ ജീവിതം തകര്‍ത്തു, നിര്‍മ്മാണ മേഖല, കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം പ്രതിസന്ധിയിലായി. എന്നിട്ട് എന്ത് നേടിയെന്നും കപില്‍ സിബല്‍ ചോദിച്ചു