Photo: ANI
ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ ഗുലാം നബി ആസാദിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബലും ശശി തരൂരും.
ഗുലാം നബി ആസാദിന്റെ പൊതുരംഗത്തെ പ്രവര്‍ത്തനങ്ങള്‍ രാജ്യം തിരിച്ചറിയുമ്പോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്ന് സിബല്‍ ട്വീറ്റ് ചെയ്തു. രാഷ്ട്രീയമായി മറുവശത്ത് നില്‍ക്കുന്ന സര്‍ക്കാരാണെങ്കിലും പൊതുരംഗത്തെ സേവനം അംഗീകരിക്കുന്നത് നല്ല കാര്യമാണെന്ന് ശശി തരൂര്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.
നേരത്തെ ഗുലാം നബിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ പുരസ്‌കാരം നിരസിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ജയറാം രമേശിന്റെ വിമര്‍ശനം. ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമാണെന്നും അടിമായാകാനല്ല (ഗുലാം), സ്വതന്ത്രനാവാനാണ് (ആസാദ്) ബുദ്ധദേബ് ആഗ്രഹിക്കുന്നത് എന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.
പാര്‍ട്ടിയില്‍ പരിഷ്‌കാരങ്ങളും മുഴുവന്‍ സമയ നേതൃത്വവും ആവശ്യപ്പെട്ട് 2020ല്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയ കോണ്‍ഗ്രസിലെ 'ജി-23'യിലെ പ്രമുഖ അംഗങ്ങളാണ് ഗുലാം നബി ആസാദും ശശി തരൂരും കപില്‍ സിബലും.
Content Highlights; Kapil Sibal and Shashi Tharoor On Ghulam Nabi Azad's Padma Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..