ന്യൂഡല്‍ഹി: മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ യു.പി. പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും പോകുന്നതിനിടെയാണ് കണ്ണനെ യു.പി. പോലീസ് കസ്റ്റഡിയിലെടുത്തത്.
അലിഗഢ് മുസ്‌ലിം സര്‍വകലാശാലയ്ക്കു സമീപം റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു കണ്ണന്‍. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഉത്തര്‍ പ്രദേശ് അതിര്‍ത്തിയില്‍വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കണ്ണന്‍ ട്വീറ്റ് ചെയ്തു.
Detained at UP border
— Kannan Gopinathan (@naukarshah) January 4, 2020
അതേസമയം സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കണ്ണനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് ഭാഷ്യം. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പോലീസ് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നെന്നും എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും കഴിഞ്ഞദിവസം ട്വിറ്ററില്‍ കണ്ണന്‍ വ്യക്തമാക്കിയിരുന്നു.
content highlights: kannan gopinathan taken into custody