'ഇന്ത്യ' ഒരു 'അടിമപ്പേര്'; 'ഭാരതം' എന്ന് പുനര്‍നാമകരണം ചെയ്താല്‍ മാത്രമേ പുരോഗതി നേടാനാവൂ-കങ്കണ


കങ്കണ | Photo : PTI

മുംബൈ: 'ഇന്ത്യ' എന്നത് അടിമത്വ സ്വഭാവമുള്ള പേരാണെന്നും ആ പേര് മാറ്റി 'ഭാരതം' എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും നടി കങ്കണ റണൗത്ത്. പാശ്ചാത്യലോകത്തിന്റെ പ്രതിച്ഛായയും ചുമന്നു നടന്നാല്‍ രാജ്യത്തിന് ഒരിക്കലും പുരോഗതി ഉണ്ടാകില്ലെന്നും തന്റെ ഫെയ്‌സ്ബുക്ക്, കൂ, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ കങ്കണ അഭിപ്രായപ്പെട്ടു.

ചിരപുരാതനമായ ആത്മീയതയും ജ്ഞാനവുമാണ് മഹത്തായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്നും അവയ്ക്ക് ഊന്നല്‍ നല്‍കുന്നതിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കങ്കണ പറഞ്ഞു. പാശ്ചാത്യലോകത്തെ പകര്‍ത്തുന്നതിന് പകരം നാഗരിക വികസനത്തിലൂടെ നമുക്ക് ലോകനേതൃത്വത്തിലേക്കുയരാമെന്നും നമ്മുടെ വേദങ്ങള്‍, ഗീത, യോഗ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും ഭാരതം എന്ന പേരിലേക്ക് രാജ്യത്തെ മടക്കി കൊണ്ടു വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

'ബ്രിട്ടീഷുകാര്‍ നമുക്ക് നല്‍കിയ അടിമപ്പേരാണ് ഇന്ത്യ, സിന്ധൂനദീതടത്തിന്റെ കിഴക്ക് എന്നാണ് ആ പദത്തിന്റെ അര്‍ഥം. എന്തു തരത്തിലുള്ള പേരാണിത്, ഒരു കുഞ്ഞിനെ നിങ്ങള്‍ ചേര്‍ച്ചയില്ലാത്ത പേരുകള്‍ വിളിച്ച് അപമാനിക്കാറുണ്ടോ? ഭാരതം എന്ന വാക്കിന്റെ അര്‍ഥം ഞാന്‍ നിങ്ങളോട് പറയാം. ഭാവം, രാഗം, താളം എന്നീ മൂന്ന് സംസ്‌കൃത വാക്കുകളുടെ സംയോജനമാണത്. ഏറ്റവും സംസ്‌കാരസമ്പന്നതയും കലാമൂല്യമുള്ളതുമായ വിധത്തിലാണ് നമ്മുടെ സംസ്‌കാരം ഉരുത്തിരിഞ്ഞത്. എല്ലാ നാമങ്ങള്‍ക്കും ഒരു സ്പന്ദനമുണ്ടെന്ന് അറിഞ്ഞിരുന്നിട്ടും പ്രദേശങ്ങള്‍ക്ക് മാത്രമല്ല വ്യക്തികള്‍ക്കും സുപ്രധാന സൗധങ്ങള്‍ക്കും ബ്രിട്ടീഷുകാര്‍ പുതിയ പേര് നല്‍കി. നമ്മുടെ നഷ്ടമായ പ്രതാപം നമുക്ക് വീണ്ടെടുക്കണം. അത് ഭാരതം എന്ന പേരില്‍ നിന്ന് ആരംഭിക്കാം'- കങ്കണ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ പേര് മാറ്റുന്നതിലൂടെ മാറ്റമുണ്ടാകില്ലെന്നും ജനങ്ങളുടെ ചിന്തയും പെരുമാറ്റവും മാറുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ എന്ന് ചിലര്‍ പോസ്റ്റിന് മറുപടി നല്‍കി. ഭാരതമെന്ന പേര് ഐതിഹ്യ കഥാപാത്രങ്ങളായ ശകുന്തളയുടേയും ദുഷ്യന്തന്റേയും പുത്രനായ ഭരതിന്റെ പേരില്‍ നിന്നാണ് ഉണ്ടായതെന്ന് ഒരാള്‍ കങ്കണയോട് വിശദീകരിച്ചു. ഐതിഹ്യത്തെ കുറിച്ചും സംസ്‌കൃതത്തെ കുറിച്ചു കുറഞ്ഞ അറിവ് മാത്രമാണ് നടിക്കുള്ളതെന്നും അയാള്‍ പരിഹസിച്ചു. രാജാവ് എന്നര്‍ഥം വരുന്ന ഭരദ്വാജ് എന്ന വാക്കും മകനെ സൂചിപ്പിക്കുന്ന തന്‍ എന്ന പദവും ചേര്‍ന്നതാണ് സംസ്‌കൃതത്തിലെ ഭരതന്‍ എന്നും വിശദീകരണമുണ്ട്.

ഇന്ത്യ എന്ന പേരുണ്ടായതിനെക്കുറിച്ചുള്ള കങ്കണയുടെ വിശദീകരണത്തിലും വസ്തുതാ പിശകുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. സിന്ധു നദിയുടെ ഇംഗ്ലീഷ് പേരായ 'ഇന്‍ഡസ് റിവറി'ല്‍ നിന്നാണ് ഇന്ത്യ എന്ന പദം ഉരുത്തിരിഞ്ഞത്. സംസ്‌കൃതപദമായ 'സിന്ധു'വില്‍ നിന്നാണ് ഇന്ത്യ എന്ന വാക്കിന്റെ ഉത്ഭവമെന്നാണ് ഔദ്യോഗിക വിശദീകരണം. ആര്യന്‍മാര്‍ സിന്ധു നദിയെ ദേവതയായി ആരാധിച്ചിരുന്നു. സിന്ധൂനദീതട താഴ് വരകളിലേക്ക് അധിനിവേശം നടത്തിയ പേര്‍ഷ്യക്കാര്‍ അതിനെ 'ഹിന്ദു' എന്നാക്കിത്തീര്‍ത്തു. പിന്നീട് 'ഹിന്ദു' എന്ന വാക്കും 'സിന്ധു' എന്ന വാക്കും കൂടിച്ചേര്‍ന്ന് അത് ഹിന്ദുസ്ഥാന്‍ ആയി എന്ന വിദഗ്ധര്‍ പറയുന്നു.

സാമൂഹികമാധ്യമങ്ങളിലൂടെ ഇത്തരം നിരവധി പ്രസ്താവനകളുമായി ഇടക്കിടെ കങ്കണ രംഗത്തെത്താറുണ്ട്്. ചട്ടലംഘനം നടത്തിയെന്ന കാരണത്താല്‍ മേയ് മാസത്തില്‍ കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ റദ്ദാക്കിയിരുന്നു. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയവുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ ട്വിറ്റര്‍ പരാമര്‍ശം. ഇത് വിദ്വേഷവും ഹാനികരവുമായ വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് കാട്ടിയാണ് ട്വിറ്റര്‍ നടിയുടെ അക്കൗണ്ട് നിരോധിച്ചത്.

Content Highlights: Kangana Ranaut Wants 'India' to Be Changed to 'Bharat,' Calls It 'Slave Name'

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented