
കങ്കണ റണൗട്ട് | Photo: AFP
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ രാവണനായി ചിത്രീകരിക്കുന്ന മീം പങ്കുവെച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഏറ്റവും അടുത്ത സുഹൃത്ത് വിവേക് അഗ്നിഹോത്രി അയച്ചുതന്ന ഈ ചിത്രം എന്നെ വികാരഭരിതയാക്കി എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
പരിക്കേറ്റ് രക്തമൊലിപ്പിച്ചുനില്‍ക്കുന്ന കങ്കണയുടെ കൈകളിലേക്ക് ശിവജി മഹാരാജ് വാള് കൈമാറുന്നതാണ് ചിത്രത്തിലുളളത്. ഇവര്‍ക്ക് പിറകിലായി പത്തുതലകളുളള ഉദ്ധവ് താക്കറെയെയും വരച്ചതായി കാണാം. ചിത്രത്തിനൊപ്പം മറാത്തിയില്‍ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ' അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍
ലക്ഷ്മിഭായിയുടെയും വീര്‍ ശിവാജിയുടെയും കാലടികള്‍ ഞാന്‍ പിന്തുടരും. ധൈര്യത്തോടെ ഞാന്‍ മുമ്പോട്ടുപോകും. ജയ് ഹിന്ദ്, ജയ് മഹാരാഷ്ട്ര' കങ്കണ കുറിച്ചു.
മഹാരാഷ്ട്രയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണയെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അനധികൃത നിര്‍മാണം നടത്തിയെന്നാരോപിച്ച് കങ്കണയുടെ ഓഫീസ് ബൃഹന്‍ മുംബൈ കോര്പറേഷന് അധികൃതര്‍ പൊളിച്ചു. ഓഫീസ് തകര്‍ത്തതിനെതിരെ രംഗത്ത് വന്ന കങ്കണ പരസ്യമായി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചിരുന്നു.
Content Highlights:Kangana Ranaut shares a meme which portrays Uddhav Thackeray as Ravana
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..