കങ്കണ റണൗട്ട് | ഫോട്ടോ: പിടിഐ
മുംബൈ: ഓഫീസ് കെട്ടിടം മുംബൈ നഗരസഭ പൊളിച്ചതിനെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണൗട്ട് ഹൈക്കോടതിയെ സമീപിച്ചു. നാശനഷ്ടങ്ങള്‍ക്ക് മുംബൈ നഗരസഭയില്‍ നിന്ന് രണ്ട് കോടി ആവശ്യപ്പെട്ട് കങ്കണ ഹൈക്കോടതിയെ സമീപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് പൊളിച്ചുമാറ്റലെന്നും അവര്‍ ഹര്‍ജിയില്‍ ആരോപിച്ചു.
ബാന്ദ്രയിലെ പാലി ഹില്ലില്‍ പാര്‍പ്പിടകേന്ദ്രമെന്നു പറഞ്ഞ് കങ്കണ വാങ്ങിയ കെട്ടിടത്തില്‍ നഗരസഭയുടെ അനുമതിയില്ലാതെ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതികളും വരുത്തിയെന്നായിരുന്നു മുംബൈ നഗരസഭാധികൃതരുടെ ആരോപണം. അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കങ്കണയുടെ മണികര്‍ണിക ഫിലിംസിന്റെ ഓഫീസിനുമുന്നില്‍ നോട്ടീസ് പതിച്ചതിനുശേഷമാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.
എന്നാല്‍ മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. കെട്ടിടം പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിച്ച കോടതി അതുനിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കോടതിവിധി വന്നതോടെ കെട്ടിടം പൊളിക്കുന്നത് നഗരസഭ നിര്‍ത്തിവെക്കുകയും ചെയ്തു.
Content Highlights: Kangana Ranaut Seeks ₹ 2 Crore Damages For Demolition At Mumbai Office
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..