
കങ്കണ റണാവത്ത് | Photo: PTI
മുംബൈ: നടി കങ്കണ റണാവത്തിന് വീണ്ടും ബൃഹന്മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് നോട്ടീസ്. കങ്കണയുടെ വീട്ടില്‍ അനധികൃത നിര്‍മാണം നടത്തിയെന്ന് കാണിച്ചാണ് ഇത്തവണ നോട്ടീസ് അയച്ചിരിക്കുന്നത്. കങ്കണയുടെ ഓഫീസ് കെട്ടിടത്തിനേക്കാള്‍ അനധികൃത നിര്‍മാണം വീട്ടില്‍ നടത്തിയെന്നാണ് കോര്പ്പറേഷന് നോട്ടീസില്‍ പറയുന്നത്.
ഖറിലെ കെട്ടിടത്തില്‍ അഞ്ചാം നിലയിലാണ് കങ്കണ താമസിക്കുന്നത്. താരത്തിന്റെ ഉടമസ്ഥതയില്‍ മൂന്ന് ഫ്ളാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്.
അനധികൃത നിര്‍മാണം നടത്തിയെന്ന് കാണിച്ച് സെപ്തംബര്‍ 9നാണ് കങ്കണയുടെ മുംബൈയിലെ ഓഫീസ് കോര്പ്പറേഷന് പൊളിച്ചത്. ഇതിനെതിരെ കങ്കണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊളിക്കല്‍ നടപടി ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. കങ്കണയുടെ പരാതിയില്‍ മറുപടി നല്‍കാനും കോടതി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Kangana Ranaut gets another notice from BMC, this time for 'illegal construction' at home
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..