ജനങ്ങള്‍ ആഗ്രഹിച്ചാല്‍, BJP ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കും; രാഷട്രീയപ്രവേശന സൂചനനല്‍കി കങ്കണ


കങ്കണാ റണാവത്ത് | Photo: ANI

ന്യൂഡല്‍ഹി: രാഷ്ട്രീയപ്രവേശനത്തിന്റെ സൂചന നല്‍കി ബോളിവുഡ് താരം കങ്കണാ റണാവത്ത്. ജനങ്ങള്‍ ആഗ്രഹിക്കുകയും ബി.ജെ.പി. ടിക്കറ്റ് നല്‍കുകയും ചെയ്യുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്ന് മത്സരിക്കുന്നതിന് തയ്യാറാണെന്ന് അവര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കങ്കണ.

ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവേ എ.എ.പിയ്‌ക്കെതിരേ ശക്തമായ നിലപടാണ് കങ്കണ സ്വീകരിച്ചത്.



എ.എ.പിയുടെ വ്യാജവാഗ്ദാനങ്ങളില്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ വീഴില്ലെന്ന് അവര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് സ്വന്തം സൗരോര്‍ജമുണ്ട്. അവര്‍ സ്വന്തം നിലയ്ക്ക് പച്ചക്കറികള്‍ കൃഷി ചെയ്യുന്നുമുണ്ട്. ഹിമാചല്‍ പ്രദേശില്‍ എ.എ.പിയുടെ സൗജന്യവാഗ്ദാനങ്ങള്‍ ഫലം കാണില്ല- കങ്കണ പറഞ്ഞു.

നവംബര്‍ 12-നാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിന് ഫലംപുറത്തെത്തും.

Content Highlights: kangana expresses willingnenss to contest in elections


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented