ബി.ജെ.പി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കങ്കണ, മറുപടിയുമായി നഡ്ഡ


കങ്കണ, നഡ്ഡ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാനുള്ള സന്നദ്ധത അറിയിച്ച് ചലച്ചിത്ര താരം കങ്കണ റണൗട്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് ആഗ്രഹം ശനിയാഴ്ച ഒരു പരിപാടിക്കിടെ താരം പ്രകടമാക്കി. ഇതേ പരിപാടിയില്‍ വെച്ചുതന്നെ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ കങ്കണയുടെ ആഗ്രഹത്തിനുള്ള മറുപടിയും നല്‍കി. കങ്കണയെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്ന് നഡ്ഡ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ കൂടിയാലോചനയ്ക്ക് ശേഷമേ തീരുമാനിക്കാനാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ ആഗ്രഹിക്കുകയും ബി.ജെ.പി സീറ്റ് തരുകയും ചെയ്യുകയാണെങ്കില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് കങ്കണ പറഞ്ഞത്.

'പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാമുള്ള ഇടം ബി.ജെ.പിയിലുണ്ട്. ബി.ജെ.പി ടിക്കറ്റില്‍ കങ്കണ മത്സരിക്കണമോ വേണ്ടയോ എന്നത് എന്റെ മാത്രം തീരുമാനം അല്ല. വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ആരെയും പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താറില്ല. നിങ്ങള്‍ നിരുപാധികമായി പാര്‍ട്ടിയിലേയ്ക്ക് വരണം. അതിനുശേഷം പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കും', നഡ്ഡ പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസവും ബി.ജെ.പി അധ്യക്ഷന്‍ പങ്കുവെച്ചു. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ വീണ്ടും ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബര്‍ 12-നാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് ഫലം പുറത്തെത്തും. 2017 ല്‍ നഷ്ടമായ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.


Content Highlights: Kangana expressed her desire to contest in the 2024 Lok Sabha elections


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented