ഭോപ്പാല്‍: വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിക്കൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച കമല്‍നാഥ് രാജിസമര്പ്പിച്ചേക്കുമെന്നാണ് സൂചന. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്നതിനാലാണ് രാജി. മധ്യപ്രദേശ് നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.
കോണ്‍ഗ്രസ്സില്‍നിന്ന് 22 എം.എല്‍.എ.മാര്‍ രാജിവെച്ച സാഹചര്യത്തില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാന് നല്കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നടപടി. വെള്ളിയാഴ്ച ഔദ്യോഗികവസതിയില്‍വെച്ച് കമല്‍നാഥ് മാധ്യമങ്ങളെ കാണുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുണ്ടായിരുന്ന 22 എം.എല്‍.എ.മാര്‍ വിമതരായതോടെയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി തുലാസിലായത്. ഇവരില്‍ ആറുപേരുടെ രാജി മാത്രമാണ് സ്പീക്കര്‍ സ്വീകരിച്ചിട്ടുള്ളു. ബാക്കിയുള്ള 16 പേര്‍ക്ക് സഭയിലെത്താന്‍ പോലീസ് സംരക്ഷണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആറുപേരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചതോടെ മധ്യപ്രദേശ് നിയമസഭയില്‍ 222 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 112 സീറ്റ് വേണം. ബി.ജെ.പി.ക്ക് ഇപ്പോള്‍ 107 പേരുടെ പിന്തുണയാണുള്ളത്. വിമതരായ 16 പേരെക്കൂടി കൂട്ടിയാല്‍ കോണ്‍ഗ്രസ്സിന് 108 അംഗങ്ങളുണ്ടാകും. എന്നാല്‍ അവരുടെ രാജിയും സ്പീക്കര്‍ക്ക് സ്വീകരിക്കേണ്ടിവന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 92 ആകും.
comntent highlights: kamalnath likely to resign says reports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..