കമൽനാഥ്(ഫയൽ ചിത്രം) | Photo : PTI
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിനെ അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തേക്കുമെന്ന് അഭ്യൂഹം. വ്യാഴാഴ്ച സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ വസതിയിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് കമല്‍നാഥ് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായത്.
അടുത്ത അധ്യക്ഷനായി പാര്‍ട്ടി പരിഗണിക്കുന്ന മുന്‍നിര നേതാക്കളില്‍ കമല്‍നാഥും ഉള്‍പ്പെട്ടിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച കാര്യങ്ങളാണ് കമല്‍നാഥ്-സോണിയ നിര്‍ണായക കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മുന്‍കേന്ദ്ര മന്ത്രി കൂടിയായ കമല്‍നാഥ് ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവാണ്. ഒമ്പത് തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമല്‍നാഥ് 1980ലാണ് ആദ്യമായി ലോക്‌സഭയിലേക്കെത്തിയത്.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നേരത്തെ മൂന്ന് തവണ മാറ്റിവെച്ചിരുന്നു. ഏറ്റവും ഒടുവില്‍ മേയില്‍ നടത്താന്‍ തീരുമാനിച്ച തിരഞ്ഞെടുപ്പ് കോവിഡ് സാഹചര്യത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത് മുതല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധിയാണ്. 2017ലായിരുന്നു സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ അധ്യക്ഷ പദം ഏറ്റെടുത്തത്. രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട പാര്‍ട്ടി നേതൃത്വം സോണിയ ഗാന്ധിയോട് ഇടക്കാല അധ്യക്ഷയായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.
അധ്യക്ഷ തിരഞ്ഞെടുപ്പ് വൈകുന്നതില്‍ നേതൃത്വത്തെ വിമര്‍ശിച്ച് നേരത്തെ പാര്‍ട്ടിയിലെ 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചതും വലിയ വിവാദമായിരുന്നു.
content highlights: Kamal Nath as Cong Chief? Rumours Abuzz as Former CM Meets Sonia Amid Leadership Reshuffle Plan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..