മണിച്ചന്റെ മോചനം: ഉത്തരവാദപ്പെട്ട ഭരണഘടന സ്ഥാപനത്തിന്റെ പരിഗണനയിലെന്ന് കേരളം


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

സുപ്രീം കോടതി

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യ പ്രതി മണിച്ചന്റെ മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടന സ്ഥാപനത്തിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയല്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ജയില്‍ ഉപദേശക സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ നല്‍കിയ സന്ദേശം സ്വീകരിക്കാന്‍ ഇന്നും സുപ്രീം കോടതി തയ്യാറായില്ല.

മുദ്രവെച്ച കവറിലെ സന്ദേശം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ സ്വീകരിക്കരുതെന്ന് മണിച്ചന്റെ ഭാര്യ ഉഷയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. വകുപ്പ് തലവന് പകരം ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അപേക്ഷ നല്‍കിയതെന്നെന്നും ഉഷയുടെ അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു.

മുദ്രവെച്ച കവറിലെ സന്ദേശം കോടതി പരിശോധിച്ചാല്‍ ഹര്‍ജിക്കാരുടെ പരാതിയില്‍ ഉള്‍പ്പടെ തീരുമാനം ആകുമെന്ന് സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സന്ദേശം പരിശോധിക്കാന്‍ കോടതി തയ്യാറായില്ല. ഇരുപത് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന മണിച്ചന്റെ മോചന വിഷയത്തില്‍ നാല് മാസത്തിനകം തീരുമാനം എടുക്കണമെന്ന് കോടതി ഫെബ്രുവരിയില്‍ നിര്‍ദേശിച്ചിരുന്നു.

നാല് മാസമായിട്ടും വിഷയത്തില്‍ ജയില്‍ ഉപദേശക സമിതി തീരുമാനം കൊടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് സുപ്രീം കോടതി ആരാഞ്ഞു. തീരുമാനം എടുക്കുന്നതില്‍ ഇനിയും കാലതാമസം ഉണ്ടായാല്‍ മണിച്ചന് ജാമ്യം അനുവദിച്ച് ഇടക്കാല ഉത്തരവ് ഇറക്കേണ്ടിവരും എന്നും കോടതി അറിയിച്ചു. തുടര്‍ന്നാണ് ഫയലുകള്‍ മെയ് 19 ന് ഹാജരാക്കാന്‍ സുപ്രീം കോടതി ജയില്‍ ഉപദേശക സമിതിയോട് നിര്‍ദേശിച്ചത്.

Content Highlights: Kalluvathukkal hooch tragedy; Kerala explains current status in SC

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section




Most Commented