തിരുവനന്തപുരം: കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ സ്‌പെഷ്യല്‍ എസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ പിടിയിലായതായി സൂചന. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന അബ്ദുള്‍ ഷമീമും തൗഫീക്കുമാണ് കര്‍ണാടക ഉഡുപ്പിയില്‍ നിന്ന് പിടിയിലായിരിക്കുന്നത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

പ്രതികള്‍ക്ക് തോക്കെത്തിച്ചുകൊടുത്ത ഇജാസ് പാഷ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. കൊലപാതകം നടന്ന് ആറുദിവസം പിന്നിടുമ്പോഴാണ് മുഖ്യപ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണം വരുംദിവസങ്ങളിലുണ്ടാകും. 

Content Highlights: Kaliyikavila SSI murder case