പോക്‌സോ കേസ്: ആരോപിതയായ അമ്മയും ഇരയല്ലേ എന്ന് സുപ്രീം കോടതി; എതിര്‍പ്പ് ഹാജരാക്കണം


അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് വ്യക്തമാക്കി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഈ നിര്‍ദേശം നല്‍കുന്നതിന് മുമ്പ് ഹൈക്കോടതി തങ്ങളുടെ വാദം കേട്ടിട്ടില്ലെന്ന് മകന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

പ്രതീകാത്മകചിത്രം| Photo: Mathrubhumi

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ആരോപിതയായ അമ്മയെ കുറ്റവിമുക്തയാക്കുന്ന റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ നല്‍കിയ എതിര്‍പ്പ് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിന് രണ്ടാഴ്ചത്തെ സമയം പരാതിക്കാരനായ മകന്റെ അഭിഭാഷകര്‍ക്ക് സുപ്രീം കോടതി നല്‍കി. അന്വേഷണ റിപ്പോര്‍ട്ടിനെതിരെ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.

കടയ്ക്കാവൂരിലെ പോക്സോ കേസിലെ പരാതിക്കു പിന്നില്‍ അച്ഛനാണെന്ന് സംശയിച്ചു കൂടെയെന്ന് സുപ്രീം കോടതി ആരാഞ്ഞു. എന്നാല്‍, ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നപ്പോഴാണ് കുട്ടി പരാതി നല്‍കിയതെന്ന് മകന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോള്‍ കള്ളനെന്ന് മകന്‍ മുദ്ര കുത്തപ്പെടുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം അമ്മയും മാനസിക പീഡനം അനുഭവിക്കുന്നില്ലേയെന്നും കേസില്‍ അവരും ഇരയല്ലേയെന്നും കോടതി ആരാഞ്ഞു. കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി.

അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് വ്യക്തമാക്കി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഈ നിര്‍ദേശം നല്‍കുന്നതിന് മുമ്പ് ഹൈക്കോടതി തങ്ങളുടെ വാദം കേട്ടിട്ടില്ലെന്ന് മകന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ടിന് എതിരായി സമര്‍പ്പിച്ച രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇതിന് രണ്ടാഴ്ചത്തെ സമയം ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

അമ്മയ്‌ക്കെതിരായ പരാതിക്ക് പിന്നില്‍ അച്ഛന്‍ അല്ലേ എന്ന കോടതിയുടെ ചോദ്യത്തെ മകന്റെ അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തു. കുട്ടി പതിമൂന്ന് ദിവസം ശിശു ക്ഷേമ സമിതിയുടെ കസ്റ്റഡിയില്‍ ആയിരുന്നു. ഈ സമയത്ത് കൗണ്‍സിലറിനോട് ആണ് പീഡന വിവരം പറയുന്നത്. തുടര്‍ന്ന് കൗണ്‍സിലര്‍ അക്കാര്യം പോലീസിനെ അറിയിക്കുക ആയിരുന്നു. പരാതി നല്‍കുന്നതിന് പിതാവ് അനുകൂലം ആയിരുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ എന്തെങ്കിലും ഉണ്ടെന്ന് ബോധ്യമായേലേ നോട്ടീസ് അയക്കുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരെയും ബുദ്ധിമുട്ടിക്കാന്‍ നോട്ടീസ് അയക്കില്ലെന്നും കോടതി അറിയിച്ചു.

Content Highlights: Kadakkavoor POCSO case Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented