.jpg?$p=3ca10ba&f=16x10&w=856&q=0.8)
ഭൂപൻ ഭട്യകർ | Photo: Instagram, twitter
കൊല്‍ക്കത്ത: 'കച്ച ബദാം' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഭൂപന്‍ ബാട്യാകറിന് കാറപകടത്തില്‍ പരിക്കേറ്റു. അടുത്തിടെ വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് കാറില്‍ ഡ്രൈവിങ് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെഞ്ചിന് പരിക്കേറ്റ ഭൂപനെ അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്.
തെരുവ് കച്ചവടത്തിനിടെ പാടിയ 'കച്ചാബദം' ഗാനത്തിലൂടെയാണ് ഭൂപനും ശ്രദ്ധയാകര്‍ഷിച്ചത്. ബദാം വില്‍പനയ്ക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പാടിയൊരു പാട്ട് ആരോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പാടിയും ചുവടുവെച്ചും കച്ചാ ബദാം സോഷ്യല്‍മീഡിയ ഏറ്റെടുത്തതോടെ കച്ചാബദാം ഗാനവും ഭൂപന്‍ ബാട്യകറും വൈറലായി. സെലിബ്രിറ്റികള്‍ വരെ കച്ചാ ബദാമിനു ചുവടുവച്ചു. കച്ചാ ബദാം ഗാനം റീമിക്സ് ചെയ്തു പുറത്തിറങ്ങിയപ്പോള്‍ 50 മില്യണ്‍ കാഴ്ചക്കാരാണ് പാട്ട് കണ്ടത്. പാട്ടിന്റെ റോയല്‍റ്റിയായി മൂന്ന് ലക്ഷം രൂപ മ്യൂസിക് കമ്പനി നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
പശ്ചിമ ബംഗാളിലെ കുറല്‍ജുരി ഗ്രാമത്തിലെ ദുബ്രാജ്പുര്‍ ബ്ലോക്കിലെ താമസക്കാരനാണ് ഭൂപന്‍. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് ഭൂപന്റെ കുടുംബം. നിലക്കടല വിറ്റാണ് ഉപജീവനം നടത്തുന്നത്. എന്നാല്‍ പാട്ടു വൈറലായതോടെ ഭൂപന്റെ ജീവിതവും മെച്ചപ്പെട്ടു. തുടര്‍ന്ന് തന്റെ ജീവിതസാഹചര്യം മെച്ചപ്പെട്ടുവെന്നും ബദാം വില്‍പ്പന നിര്‍ത്തുകയാണെന്നും വ്യക്തമാക്കി ഭൂപന്‍ രംഗത്തെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..