എന്റെ സങ്കല്‍പത്തിലെ കാളീദേവി മാംസഭുക്ക്, മദ്യവും സേവിക്കും- മഹുവ മൊയ്ത്ര


'സിക്കിമിലെത്തിയാല്‍ കാളീദേവിയ്ക്ക് ഭക്തര്‍ വിസ്‌കി കാഴ്ച വെക്കുന്നത് കാണാം. അതേ സമയം ഉത്തര്‍ പ്രദേശില്‍ ഇക്കാര്യം ദേവീനിന്ദയായാണ് കണക്കാക്കുന്നത്'- മഹുവ പറഞ്ഞു

മഹുവ മൊയ്ത്ര | Photo : Facebook / Mahua Moitra

കൊല്‍ക്കത്ത: ലീന മണിമേഖല സംവിധാനം ചെയ്യുന്ന 'കാളി' എന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററിനെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നതിനിടെ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര. കാളിയെന്നാല്‍ തന്റെ സങ്കല്‍പത്തില്‍ മാംസഭുക്കായ, മദ്യം സേവിക്കുന്ന ദേവതയാണെന്നും തന്‍റെ ദേവിയെക്കുറിച്ച് ഭക്തര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ചില പ്രദേശങ്ങളില്‍ ദേവന്‍മാര്‍ക്ക് വിസ്‌കി നേര്‍ച്ചയായി നല്‍കുമ്പോള്‍ മറ്റിടങ്ങളില്‍ അതിനെ ഈശ്വരനിന്ദയായി കാണാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'സിക്കിമിലെത്തിയാല്‍ കാളീദേവിയ്ക്ക് ഭക്തര്‍ വിസ്‌കി കാഴ്ചവെക്കുന്നത് കാണാം. അതേസമയം, ഉത്തര്‍ പ്രദേശില്‍ ഇക്കാര്യം ദേവീനിന്ദയായാണ് കണക്കാക്കുന്നത്', മഹുവ പറഞ്ഞു. ഇന്ത്യാ ടുഡെയുടെ പരിപാടിയില്‍ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു മഹുവ. കാളിദേവി പുകവലിക്കുന്നതായി ചിത്രീകരിച്ച ഡോക്യുമെന്ററി പോസ്റ്ററിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മഹുവ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഡോക്യുമെന്ററിയുടെ പോസ്റ്ററില്‍ കാളീദേവിയായി വേഷമിട്ട താരം പുകവലിക്കുന്നതായി ചിത്രീകരിച്ചത് ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് വിവാദം ഉടലെടുത്തത്. സംവിധായിക തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ടൊറന്റോയിലെ തെരുവില്‍ സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുന്നതാണ് ഡോക്യുമെന്ററിയുടെ പ്രമേയം. പുകവലിക്കുന്നതു കൂടാതെ കാളിയുടെ ത്രിശൂലം, വാള്‍ തുടങ്ങിയ ആയുധങ്ങളും പോസ്റ്ററിലുണ്ട്. കൂടാതെ എല്‍.ജി.ബി.ടി.ക്യു. പതാകയും പോസ്റ്ററില്‍ കാണാം.

പോസ്റ്റര്‍ വിവാദത്തില്‍ കടുത്ത സൈബര്‍ ആക്രമണമാണ് ലീന നേരിടുന്നത്. പോസ്റ്റര്‍ വിഷയമാക്കി ലീന മണിമേഖലക്കെതിരെ പോലീസില്‍ പരാതിയും ലഭിച്ചിട്ടുണ്ട്. ലീനയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരണവും നടക്കുന്നുണ്ട്.

Content Highlights: Kaali, Kaali Documentary, Kaali Poster, Mahua Moitra, Leena Manimakalai, Malayalam News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022

Most Commented