മംഗലാപുരം:  അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മംഗലാപുരത്ത് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് ശതമാനം വോട്ട് കിട്ടിയ സമയത്ത് അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അടിക്ക് പകരം അടിയും കൊലയ്ക്ക് പകരം കൊലയും നിര്‍ത്തിവെച്ചിരിക്കുകയാണ്.

'സി.പി.എമ്മുകാരെ വെറുതെവിടില്ല ഞങ്ങള്‍. നിങ്ങള്‍ കര്‍ണാടകത്തില്‍ പോയാല്‍ തടയാന്‍ ഞങ്ങളുണ്ടാവും ആന്ധ്രയില്‍ പോയാലും മധ്യപ്രദേശില്‍ പോയാലും ഡല്‍ഹിയില്‍ പോയാലും അവിടെയെല്ലാം തടയാനുണ്ടാകുമെന്നും' സുരേന്ദ്രന്‍ പറഞ്ഞു.