Photo: mathrubhumi
ന്യൂഡൽഹി: കെ-റെയിൽ പദ്ധതിക്ക് തത്ത്വത്തിലുള്ള അംഗീകാരംമാത്രമാണ് നൽകിയതെന്നും വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കുക, പദ്ധതിയുടെ ചെലവ് കണക്കാക്കുക മുതലായ പ്രാരംഭനടപടികൾക്ക് മാത്രമുള്ളതാണിതെന്നും റെയിൽവകുപ്പ്.
കെ-റെയിലിനെ സംബന്ധിച്ച് സംസ്ഥാനത്ത് നിലനിൽക്കുന്ന അവ്യക്തതകൾ ഉദ്ധരിച്ചുകൊണ്ട് ഹൈബി ഈഡൻ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ പ്രതികരണം.
സംസ്ഥാനസർക്കാർ നൽകിയ പദ്ധതി റിപ്പോർട്ട് പര്യാപ്തമല്ല. റെയിൽവേ ഭൂമി, സ്വകാര്യഭൂമി, ക്രോസിങ് ഓവറുകൾ, നിലനിൽക്കുന്ന റെയിൽപ്പാതകൾ മുതലായവ സമഗ്രമായി ഉൾക്കൊള്ളിച്ചുകൊണ്ട് വിശദമായ റിപ്പോർട്ട് നൽകാൻ റെയിൽ വകുപ്പ് കെ.ആർ.ഡി.സി.എലിനോട് ആവശ്യപ്പെട്ടിട്ടുണ്ട് -കേന്ദ്രം അറിയിച്ചു.
Content Highlights: K Rail: Center says only in-principle approval for costing has been given
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..