കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ നിയമനത്തിന് എതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

തസ്തിക സൃഷ്ടിച്ച് നിയമനം നടത്താന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തില്‍ പരിശോധന നടത്താനാണ് സുപ്രീം കോടതി തീരുമാനം

സുപ്രീം കോടതി | ചിത്രം: മാതൃഭൂമി

ന്യൂഡല്‍ഹി: കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടോയെന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുന്നു. ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ നോട്ടീസ് അയച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ, തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയോ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

നിയമനം ചട്ടങ്ങള്‍ പ്രകാരം ആണെന്ന് കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി സുപ്രീം കോടതിയില്‍ വാദിച്ചു. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. പ്രശാന്തിന് ആവശ്യമായ യോഗ്യതകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശാന്തിന്റെ നിയമനം കാരണം ആര്‍ക്കും അവസരം നഷ്ടപ്പെട്ടില്ലെന്നും പ്രശാന്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും, അഭിഭാഷകന്‍ മുഹമ്മദ് സാദിഖും കോടതിയില്‍ ചൂണ്ടിക്കാട്ടി.



എന്നാല്‍, പ്രശാന്തിന് ആശ്രിത നിയമനത്തിന് അര്‍ഹത ഉണ്ടോയെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ആശ്രിത നിയമനമല്ല നല്‍കിയതെന്ന് പ്രശാന്തിന്റെ അഭിഭാഷകര്‍ മറുപടി നല്‍കി. എന്നാല്‍ പ്രശാന്ത് നിയമനത്തിനായി പരീക്ഷ എഴുതുകയോ, ഇന്റര്‍വ്യൂവിന് ഹാജരാകുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടോ എന്നകാര്യം പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പ്രശാന്തിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ചാണെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശിയും വാദിച്ചു. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹൈക്കോടതി പുറപ്പടിവിച്ച ഉത്തരവ് ഇതുവരെയും നടപ്പിലാക്കിയില്ലേ എന്ന് കോടതി ആരാഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഉടന്‍ തന്നെ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രശാന്തിന് നിയമനം നല്‍കിയതിനാല്‍ തന്റെ അവസരം നഷ്ടമായെന്ന് ആരോപിച്ച് ഇടുക്കി സ്വദേശി ആകാശ് ജി കമല്‍ എന്ന വ്യക്തിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കമലിനുവേണ്ടി അഭിഭാഷകന്‍ കെ രാജീവാണ് ഹാജരായത്. നോട്ടീസിന് ഒക്ടോബര്‍ പതിനെട്ടിനകം മറുപടി നല്‍കാന്‍ കേസിലെ എതിര്‍ കക്ഷിയായ അശോക് കുമാറിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

അന്തരിച്ച മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന് 2018 ജനുവരിയിലാണ് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുവാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍ നിയമനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരും, പ്രശാന്തും സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

Content Highlights: K.K Ramachandran Nair's son appointment PWD Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented