'വിദേശരാജ്യങ്ങള്‍ ഇന്ത്യയില്‍ മേഘവിസ്ഫോടനം നടത്തുന്നു'; പ്രളയത്തിനുപിന്നില്‍ ഗൂഢാലോചനയെന്ന് കെ.സി.ആർ


കെ. ചന്ദ്രശേഖര റാവു| Photo: ANI

ഹൈദരാബാദ്: ഗോദാവരി നദീതടത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ചിലഭാഗങ്ങളിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ വിദേശകരങ്ങളുടെ പങ്ക് സംശയിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. ഭദ്രാദ്രി-കോതാഗുഡം ജില്ലയിലെ പ്രളയബാധിത നഗരമായ ഭദ്രാചലം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയഭീഷണിക്ക് സ്ഥിരം പരിഹാരമെന്ന നിലയില്‍ ഉയര്‍ന്ന മേഖലകളില്‍ കോളനികള്‍ നിര്‍മിക്കുന്നതിന് ആയിരം കോടിയുടെ പുനരധിവാസ പാക്കേജും ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചു.

മേഘവിസ്‌ഫോടനം എന്നു വിളിക്കുന്ന ഒരു പുതിയ സംഗതി വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചനകളുണ്ടെന്ന് ആളുകള്‍ പറയുന്നു. അത് എത്രമാത്രം സത്യമാണെന്ന് നമുക്കറിയില്ല. ചില വിദേശരാജ്യങ്ങള്‍ നമ്മുടെ രാജ്യത്ത് ആസൂത്രിതമായി മേഘവിസ്‌ഫോടനം നടത്തുകയാണ്. നേരത്തെ അവര്‍ ലേ (ലഡാക്ക്) യില്‍ നടത്തി. പിന്നീട് അവര്‍ ഉത്തരാഖണ്ഡിലും അത് ചെയ്തു. ഗോദാവരി തടത്തിലും അത് നടപ്പാക്കുന്നതായി ആശങ്കയുണര്‍ത്തുന്ന വിവരം ലഭിച്ചിട്ടുണ്ട്. എന്തായാലും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്നത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തേത്തുടര്‍ന്നാണ്. അതിനാല്‍ത്തന്നെ നാം ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്, ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

അതേസമയം, മേഘവിസ്‌ഫോടനത്തെ കുറിച്ചുള്ള ചന്ദ്രശേഖര്‍ റാവുവിന്റെ പരാമര്‍ശത്തെ പരിഹസിച്ച് തെലങ്കാന ബി.ജെ.പി. അധ്യക്ഷനും എം.പിയുമായ ബണ്ടി സഞ്ജയ് കുമാര്‍ രംഗത്തെത്തി. കെ.സി.ആറിന്റെ പരാമര്‍ശം നൂറ്റാണ്ടിലെ തമാശയാണെന്ന് അദ്ദേഹം പറഞ്ഞു. വീഴ്ചകള്‍ മറയ്ക്കാന്‍ കെ.സി.ആര്‍. നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: k chandrasekhar rao suspects foreign hands behind cloud burst

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022

Most Commented