-
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. ഇതില്‍ രണ്ട് സീറ്റിലേക്കാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
സിന്ധ്യക്ക് പുറമെ വനവാസി കല്യാണ്‍ ആശ്രം എന്ന സംഘടനയുടെ ഹര്‍ഷ് ചൗഹാനേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഹര്‍ഷ് ചൗഹാന്‍. മാര്‍ച്ച് 26നാണ് തിരഞ്ഞെടുപ്പ്.
രാജ്യസഭാ തിരഞ്ഞടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥിയായി പരിഗണിക്കണം എന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് സിന്ധ്യ കമല്‍നാഥുമായി ഇടഞ്ഞ് ബിജെപിയില്‍ ചേരാന്‍ നീക്കങ്ങള്‍ സജീവമാക്കിയത്
Content Highlights: Scindia along with Harsh Chauhan of the Vanvasi Kalyan Ashram will be nominees for the Rajya Sabha polls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..